ന​വ​കേ​ര​ള സ​ദ​സി​ന് പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ പ​ണം ക​ണ്ടെ​ത്ത​ണം; ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​വ​കേ​ര​ള സ​ദ​സി​ന് പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ പ​ണം ക​ണ്ടെ​ത്താ​ന്‍ ജി​ല്ലാ ക​ല​ക്ട​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഹ​ര്‍​ജി​യി​ല്‍ പ്രാ​ഥ​മി​ക വാ​ദം കേ​ട്ട കോ​ട​തി പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​ന്ന​ലെ സ്‌​റ്റേ ചെ​യ്തി​രു​ന്നു. പ​ണം സ​മാ​ഹ​രി​ക്കു​ന്ന​തി​നും ക​ണ​ക്കി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് സ്‌​റ്റേ.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. അ​തേ​സ​മ​യം പ​ണം നേ​രി​ട്ടോ റ​സീ​പ്റ്റ് ന​ല്‍​കി​യോ പി​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം.

സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്താ​നാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. ന​വ കേ​ര​ള സ​ദ​സി​ല്‍ ജി​ല്ലാ ക​ല​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ടാ​ന്‍ ജ​സ്റ്റി​സു​മാ​രാ​യ മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​യാ​റാ​യി​ല്ല. അ​ഖി​ലേ​ന്ത്യാ സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ വാ​ദം. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ന​വ കേ​ര​ളാ സ​ദ​സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ​യും മ​റ്റും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​പ്പ് ചെ​ല​വ് ക​ണ്ടെ​ത്ത​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​ഖി​ലേ​ന്ത്യാ സ​ര്‍​വീ​സ് ച​ട്ട​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ പാ​രി​തോ​ഷി​ക​ങ്ങ​ള്‍ കൈ​പ്പ​റ്റാ​ന്‍ പാ​ടു​ള്ള​ത​ല്ല, കൂ​ടാ​തെ സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ പ​രി​പാ​ടി​ക​ള്‍​ക്കാ​ണെ​ങ്കി​ല്‍ കൂ​ടി പ​ണം ക​ണ്ടെ​ത്താ​നും പാ​ടി​ല്ല. അ​തി​നാ​ല്‍ സ​ര്‍​ക്കാ​രി​റ​ക്കി​യ ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ക്കു​ന്നു.

Related posts

Leave a Comment