തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്തിൽ നടക്കുന്ന നവകേരള സദസില്‍നിന്ന് സിപിഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കും.
നവകേരള സദസ് സംബന്ധിച്ച് വീട്ടുമുറ്റ സദസും വിളംബര ജാഥകളും മറ്റ് അനുബന്ധ പരിപാടികളും നടത്തിയപ്പോൾ ഇതേക്കുറിച്ചുള്ള ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും സിപിഎം പരിപാടിയായാണ് നവകേരള സദസിന്റെ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ. മുരളീധരന് പറഞ്ഞു.
അതേസമയം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഉള്‍പ്പെടെ മറ്റെല്ലാ കമ്മിറ്റികളും നവകേരള സദസുമായി സഹകരിക്കും. കെ. മുരളീധരന് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതിന് ശേഷം ഇവിടെ സിപിഎം-സിപിഐ കക്ഷികള്‍ തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടല്‍ നടന്നുവരികയാണ്.
സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചതായി ആരോപിച്ച് കെ. മുരളീധരന് ഉള്‍പ്പെടെ മൂന്ന് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് പോലീസിനെതിരേ സിപിഐ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.