കണ്ണൂർ; നവകേരള സദസിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. നവകേരള സദസിന്റെ വരവറിയിച്ച് കണ്ണൂർ മണ്ഡലത്തിൽ സ്ഥാപിച്ച ഫ്ലക്സിൽ നിന്ന് ഘടകകക്ഷി മന്ത്രിമാരെ ഒഴിവാക്കി.
കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസിന്റെ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സിൽനിന്നാണ് മന്ത്രിമാരായ ആന്റണി രാജു, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ ചിത്രങ്ങൾ ഒഴിവാക്കിയിരിക്കുന്നത്.
നാളെ ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലാണ് കണ്ണൂർ മണ്ഡലത്തിലെ നവകേരള സദസ്. മറ്റെന്നാളോട് കൂടി കണ്ണൂർ ജില്ലയിലെ നവകേരള സദസ് സമാപിക്കും.