ആശാനേ പണിപാളി… ഇടുക്കിയിലെ ന​വ​കേ​ര​ള സ​ദ​സിൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ തീ​ർ​പ്പാ​യ​ത് 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ


ഉ​പ്പു​ത​റ: ഇ​ടു​ക്കി​യി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ന്ന് ഒ​ന്ന​ര മാ​സം ക​ഴി​യു​മ്പോ​ൾ ല​ഭി​ച്ച പാ​രാ​തി​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി എ​ടു​ത്ത​ത് ഇ​രു​പ​ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ അ​പേ​ക്ഷ​ക​ളി​ൽ മാ​ത്രം. പ​ട്ട​യം, ചി​കി​ത്സാ​സ​ഹാ​യം, വീ​ട് എ​ന്നി​വ​യ്ക്കാ​യി ല​ഭി​ച്ച പ​രാ​തി​ക​ളാ​ണ് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും.

ഇ​ടു​ക്കി​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ൽ കി​ട്ടി​യ​ത് 42,236 പ​രാ​തി​ക​ളാ​ണ്. ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് 8,679 പ​രാ​തി​ക​ളി​ലാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ കി​ട്ടി​യ​ത് റ​വ​ന്യു വ​കു​പ്പി​നാ​ണ്.

15,570 എ​ണ്ണം. ഇ​തി​ൽ 400 എ​ണ്ണ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തു. കി​ട്ടി​യ​തി​ൽ 6,300 ല​ധി​ക​വും ചി​കി​ത്സാ​സ​ഹാ​യ​ത്തി​നും 4,500 ഓ​ളം പ​ട്ട​യം സം​ബ​ന്ധി​ച്ച​തു​മാ​ണ്. ഇ​വ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ​നി​ന്നും ഉ​ത്ത​ര​വു​ക​ൾ വേ​ണം. 11,501 പ​രാ​തി​ക​ളു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ 5,548 എ​ണ്ണ​ത്തി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത് പോ​ലീ​സാ​ണ്. കി​ട്ടി​യ 280 എ​ണ്ണ​ത്തി​ൽ 272 ലും ​ന​ട​പ​ടി​യെ​ടു​ത്തു. സ​ഹ​ക​ര​ണ വ​കു​പ്പി​ലെ 2203 എ​ണ്ണ​ത്തി​ൽ 1009 എ​ണ്ണ​വും സി​വി​ൽ സ​പ്ലൈ​സി​ലെ 506 എ​ണ്ണ​ത്തി​ൽ 137 എ​ണ്ണ​ത്തി​ലും തൊ​ഴി​ൽ വ​കു​പ്പി​ലെ 586 എ​ണ്ണ​ത്തി​ൽ 291 എ​ണ്ണ​ത്തി​ലും ന​ട​പ​ടി​ക​ളെ​ടു​ത്തു.

വ​നം​വ​കു​പ്പി​ന് 154 ൽ 91 ​എ​ണ്ണ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​നാ​യ​ത്. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടെ വീ​ടി​നാ​യി കി​ട്ടി​യ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല. ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടാ​ൽ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

Related posts

Leave a Comment