കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്ന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും.
പുതുവര്ഷത്തില് നവ കേരള സദസ് കൊച്ചിയിലേക്ക് എത്തുമ്പോള് സഞ്ചരിക്കുന്ന കാബിനറ്റില് ആന്റണി രാജുവും അഹമ്മദ് ദേവര് കോവിലും ഉണ്ടാകില്ല. സ്ഥാനമൊഴിഞ്ഞ ഇവര്ക്ക് പകരം മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഉള്ളത്.
ഇന്നാദ്യം നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില് വൈകിട്ട് മൂന്നിന് കാക്കനാട് സിവില് സ്റ്റേഷന് പരേഡ് ഗ്രൗണ്ടില് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കും. തുടര്ന്ന് അഞ്ചിനാണ് പിറവം മണ്ഡലത്തിലെ സദസ്. വൈകിട്ട് മൂന്നിന് തൃക്കാക്കര മണ്ഡലത്തിലും അഞ്ചിന് പിറവത്തുമാണ് പരിപാടികള്.
പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതിനാലും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.
വഴിയിലുടനീളം പ്രതിഷേധങ്ങള്ക്ക് സാധ്യതയുള്ളതിനാല് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര് മുന്പ് ജനങ്ങള്ക്ക് പരാതി നല്കാന് എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലളിലെ സദസ് നാളെ നടക്കും.