തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അദൃശ്യമുന്നണിയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രമന്ത്രി വി.മുരളീധരന് എന്നിവരുടെ നേതൃത്വത്തിലാണ് അദൃശ്യമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. അതിനെ ചെറുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇവരെല്ലാവരും ചേര്‍ന്ന് നടത്തുന്ന നാടകം.
ചാന്‍സലര്‍ പദവി ഉപയോഗിച്ച് ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങള്‍പോലെ കാവിവത്ക്കരണം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രവര്‍ത്തനങ്ങൾ.
സമരപാരമ്പര്യമില്ലാത്തതിനാല് സതീശന് ചെയ്യുന്നത് ഇന്റേണ്ഷിപ്പാണെന്ന് മന്ത്രിയുടെ പരിഹാസം.