കണ്ണൂർ: നേതാക്കളെയല്ല അണികളെയാണ് പ്രതീക്ഷഇക്കുന്നത്. നവകേരള സദസ് വേദിയിൽ യുഡിഎഫ് നേതാക്കൾ ഇനിയുമെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വരാൻ ആഗ്രഹിക്കുന്ന നേതാക്കന്മാർ വരട്ടെ, അത് യുഡിഎഫിന്റെ മാത്രമല്ല ഏത് ഭാഗത്തുനിന്നായാലും. ഇത് തുടക്കം മാത്രമാണ്, ഇനിയും ജനങ്ങൾ വരും, തിരുവനന്തപുരത്തെത്തുമ്പോഴേക്കും എല്ലാവർക്കും മനസിലാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഞായറാഴ്ച നവകേരള സദസില്‍ മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് വിവാദമായിരുന്നു. നവകേരള സദസില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച നടന്ന പ്രഭാതയോഗത്തിലാണ്, വ്യവസായികൂടിയായ ലീഗ് നേതാവ് അപ്രതീക്ഷിതമായി എത്തിയത്. വേദിയിലെത്തി മുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെ ഇരിക്കുകയും ചെയ്തു.
അതേസമയം, നവകേരള സദസ് ഇന്ന് കണ്ണൂര്‍ ജില്ലയിലാണ്. നാല് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ സദസ്. കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാര്‍ പര്യടനം നടത്തും.