കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ബസുകള്‍ കൂട്ടത്തോടെ പോകുന്നു. കോഴിക്കോട് ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ പരിപാടികള്‍ക്ക് ബസുകള്‍ ബുക്ക് ചെയ്തിനാല് റോഡില്‍ ബസുകളുടെ എണ്ണം കുറഞ്ഞു. ഇരുന്നൂറിലധികം ബസുകള്‍ നവകേരള സദസിന് ബുക്ക് ചെയ്തതായി ബസുടമകള്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഒത്താശയോടെയാണ് യാത്രക്കാരെ വഴിയാധാരമാക്കുന്ന നടപടി.
കൊയിലാണ്ടി മണ്ഡലത്തിലെ നവകേരള സദസ് രാവിലെ 11 മണിക്ക് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് നടന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പരിപാടിക്ക് എത്തിച്ചേരാന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളെയാണ് ഉപയോഗപ്പെടുത്തിയത്.
രാവിലെ മുതല്‍ സര്‍വീസ് മുടക്കി കൊയിലാണ്ടി മേഖലയിലെ ബസുകള്‍ മിക്കതും സദസിന് ആളെ കൊണ്ടുവരാനുള്ള തിരക്കിലായിരുന്നു. സ്ഥിരമായി യാത്ര ചെയ്യുന്നവരും കുട്ടികളുമെല്ലാം ഓഫീസുകളില്‍ പോകേണ്ടവരുമെല്ലാം ബുദ്ധിമുട്ടി.
ബാലുശ്ശേരി മണ്ഡലത്തിലെ നവ കേരള സദസ് വൈകിട്ട് മൂന്നിന് ബാലുള്ളേരി ഗവ. ബോയസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും എലത്തുര്‍ മണ്ഡലത്തിലേത് നാലരയ്ക്ക് നന്മണ്ട ഹയര്‍ െസക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലുമാണ് നടക്കുന്നത്.
ബാലുശ്ശേരിയിലെ പരിപാടിക്ക് പോകാന്‍ ബാലുശ്ശേരി-കോഴിേക്കാട് റൂട്ടിലോടുന്ന 90 ശതമാനം ബുസകളും ബുക്ക് ചെയതിട്ടുണ്ട്. ഇതിനുപറുമേ നരിക്കുനി, താമരശ്ശേരി, കൊയിലാണ്ടി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.
എലത്തൂര്‍ മണ്ഡലത്തിലെ നവ കേരള സദസിലേക്ക് മണ്ഡലത്തിലെ ഏഴു പഞ്ചയത്തുകളില്നിന്നുള്ള ഇടതുമുന്നണി പ്രവര്‍ത്തകരാണ് എത്തുന്നത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റികള്‍,തൊഴിലുറപ്പ് തൊഴിലാൡള്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ ഭാഗത്തെ മിക്ക ബസുകളും ബുക്ക് ചെയ്തിട്ടുണ്ട്. സിറ്റി സര്‍വീസ് ബസുകളടക്കം ഇതില്‍ ഉള്‍പ്പെടും. കക്കോടി പഞ്ചായത്തില്‍ നിന്ന് പോകാന്‍വേണ്ടി മാത്രം 40 ബസുകള്‍ ബുക്ക് ചെയ്തതായി റിേപ്പാര്‍ട്ടുണ്ട്.
ഉച്ചയ്ക്ക്ശേഷം സര്‍വീസ് മുടക്കുന്ന ബസുകള്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം വീണ്ടും സര്‍വീസ് നടത്താന്‍ സാധ്യത കുറവാണ്. കോഴിക്കോട്, സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലെ നവ കേരള സദസ് കോഴിക്കോട് ബീച്ചിലാണ്. ഇതിനു കടപ്പുറത്തേക്ക് ആയിരങ്ങളെ എത്തിക്കേണ്ടതുണ്ട്.
ഇതിനായി മിക്ക സിറ്റി ബസുകളും ബുക്ക് ചെയ്ത് കഴിഞ്ഞു. ബീച്ചില്‍ ശക്തിപ്രകടനമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. അര ലക്ഷം പേരെ അണിനിരത്താനാണ് പരിപാടി. ഇവരെെയല്ലാം എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം സ്വകാര്യ ബസുകള്‍ക്കാണ്.
റൂട്ടികളില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് മുടക്കിയാല്‍ യാത്രക്കാര്‍ പെരുവഴിയിലാകും. ഇത് നിയമ വിരുദ്ധവുമാണ്. ഇതിനനെതിരേ നടപടിെയടുക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പാണ്. ഇവരാണ് മിക്കയിടത്തും ബസുകള്‍ ഏര്‍പ്പാടാക്കി കൊകാടുത്തത്.
ഉദ്യോഗസ്ഥര്‍ ബസ് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ബാലുശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ തൊഴിലാളികള്‍ പറഞ്ഞു. വകുപ്പുമന്ത്രി തന്നെ നവകേരള സദസിനുള്ളതിനാല് എല്ലാ സ്വകാര്യബസുകളും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നട്ടോട്ടത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.