ചങ്ങനാശേരി: പോലീസിന്റെ കരുതല്‍ തടങ്കലിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് നവകേരള സദസിലെത്തി പരാതി നല്‍കിയെന്ന് വിചിത്ര ഫോണ്‍ സന്ദേശം.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടോണി കുട്ടംപേരൂരിനാണു നിങ്ങളുടെ പരാതി എഡിഎമ്മിനു കൈമാറിയതായുള്ള ഫോണ്‍ സന്ദേശം ഇന്നലെ ലഭിച്ചത്.13നാണ് ചങ്ങനാശേരിയില്‍ നവകേരള സദസ് നടന്നത്.
അന്നു മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ കാത്തുനിന്ന ടോണി കുട്ടംപേരൂര്‍ ഉള്‍പ്പെടെ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു.
തടങ്കലിലായിരുന്ന താന്‍ നവകേരള സദസില്‍ പരാതി നല്‍കിയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് പരാതി സ്വീകരിച്ചതായുള്ള സന്ദേശം വന്നതെന്നും അറിയില്ലെന്നും ടോണി പറഞ്ഞു.