തിരുവനന്തപുരം: നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറൊന്നും തന്നെ ഇല്ലന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആരോ അബദ്ധത്തില്‍ ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് അമര്‍ത്തിയതാണെന്നും ഇതോടെ ഡോറിന്റെ ഫംഷൻ മാറിയതാണെന്നും, ഡ്രൈവർമാരുടെ പരിചയക്കുറവ് കാരണമാണ് പ്രശ്നം ഉടൻ പരിഹരിക്കാതിരുന്നതെന്നും ഗതാഗത വകുപ്പ് പറഞ്ഞു.
നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ഞായർ മുതൽ തുടങ്ങി. എന്നാൽ യാത്ര തുടങ്ങി കുറച്ച് സമയത്തിന് ശേഷം ഹൈഡ്രോളിക് ഡോർ കേടായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയും ചെയ്തു. ഇതോയെ ബത്തേരി ഗ്യാരേജിൽ ബസ് കയറ്റുകയും പ്രശ്നം പരിഹരിച്ചതിന് ശേഷം യാത്ര തുടരുകയും ചെയ്തു.