കോഴിക്കോട്: മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി നവകേരള ബസ്. ‘ഗരുഡ പ്രീമിയം’ എന്ന പേരിലായിരിക്കും ബസ് വീണ്ടും നിരത്തിലിറങ്ങുന്നത്.പുലർച്ചെ നാലിന് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബംഗളൂരുവിൽ എത്തും. ബസിന്റെ ആദ്യ സർവീസിന്റെ എല്ലാ ടിക്കറ്റും വിറ്റുപോയി.
നവകേരള യാത്രയിലുടെനീളം മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുൻവശത്തെ സീറ്റാണ് എല്ലാവർക്കും ആവശ്യം. ഇതിന് വേണ്ടി ഡിപ്പോയിൽ വന്ന് ചോദിക്കുന്നവരുമുണ്ട്.
ടോയ്ലറ്റും മറ്റ് കൂടുതല്‍ സൗകര്യങ്ങളുമുൾപ്പെട്ട നവകേരള ബസ് സർവീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറുമെന്നാണ് നിലവിലെ തീരുമാനം.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്.