കോഴിക്കോട്: യാത്രക്കാരില്ല, രണ്ട് ദിവസമായി സർവീസ് നടത്താതെ ‘നവകേരള’ ബസ്. കോഴിക്കോട് -ബംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്.
ഈ രണ്ട് ദിവസങ്ങളിലും ബുക്കിംഗ് ഇല്ലാത്തതിനാൽ സർവീസ് നടത്താൻ സാധിച്ചില്ല. ഈ ആഴ്ചയിൽ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് കോഴിക്കോട് -ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്.