കണ്ണൂർ: മണ്ഡലാടിസ്ഥാനത്തില് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസിന് അഭിനന്ദനവുമായി നടൻ സന്തോഷ് കീഴാറ്റൂർ.
പറത്തറിയിക്കാൻ പറ്റാത്ത സന്തോഷമാണുള്ളതെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ വെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം ആയെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
കലാകാര പെൻഷൻ വർധനവ് ഉണ്ടായെന്നും ഉപയോഗ ശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടു കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും സന്തോഷ് കീഴാറ്റൂർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിനു നിരവധി ആളുകളാണ് കമന്റുകളുമായെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ വെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം.
അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി കലാകാരന്മാർ അവശന്മാരല്ല. മറ്റൊന്ന് കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർധിപ്പിച്ചു.
ഉപയോഗ ശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടു തരാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരളത്തിലെ ആദ്യ നാടക ശാല കായംകുളത്ത് തോപ്പിൽ ഭാസി സ്മാരക നാടക ശാല.
നവ കേരള സദസ്സ് ജനപ്രിയ മാവുന്നു കേരള സർക്കാർ കൈയ്യടിക്കേണ്ടവർക്ക് കൈയ്യടിക്കാം വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കുക. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.