റാന്നി: കേരളത്തിന്റെ സമഗ്ര വികസനത്തിന് 10 വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയെങ്കിലും മുടക്കേണ്ടി വരുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക്. റാന്നിയിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി വഴി വികസനം കൂടുതൽ സാധ്യമാകും. പണം സ്വരുക്കൂട്ടി വികസനം സാധ്യമാക്കുന്നത് പ്രായോഗികമല്ല. കടമെടുത്ത് പ്രവർത്തികൾ നടപ്പാക്കി 20 -25 വർഷം കൊണ്ട് തിരിച്ചടയ്ക്കുന്നതാണ് പ്രാപ്യമായ രീതി. അതിവേഗ റെയിലും മലയോര ഹൈവേയും തീരദേശ ഹൈവേയും എല്ലാം വികസനം ത്വരിതപ്പെടുത്തും. ഇതുവഴി കൂടുതൽ വ്യവസായങ്ങൾ കേരളത്തിലെത്തും.
നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കുക മാത്രമാണ് ബിജെപി ചെയ്യുന്നത്. വികസനം അവരുടെ ലക്ഷ്യമേ അല്ല. പാവപ്പെട്ടവരുടെ റേഷൻ ഇല്ലാതാക്കിയത് മുൻ കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, രാജു ഏബ്രഹാം എംഎൽഎ, എം. വി. വിദ്യാധരൻ, പി. ആർ. പ്രസാദ്, കോമളം അനിരുദ്ധൻ, ടി. എൻ. ശിവൻകുട്ടി, ജെ. രഞ്ജിത്ത്, ലിസി ദിവാൻ, ബിനോയ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.