നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കുന്നതിനു പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവകേരള സദസ് നടക്കുന്ന പ്രധാന വേദിയുടെ അരികിലേക്ക് എത്തുന്നതിനു വേണ്ടിയാണ് സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്തെ മതിൽ പൊളിച്ചു നീക്കിയത്.
അതേസമയം, പുതുപ്പള്ളി മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്ന പാന്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഗ്രൗണ്ടിനു സമീപമുള്ള വീട്ടിലെ മരങ്ങളും മുറിപ്പിച്ചു. പാന്പാടി പുതുപ്പറന്പിൽ പി.സി തോമസിന്റെ വീട്ടിലെ മരങ്ങളാണ് മുറിച്ചു മാറ്റിയത്. കായ്ഫലം തരുന്ന തെങ്ങ്, ഒരു റംപൂട്ടാൻ എന്നിവ പൂർണമായും മുറിച്ചു മാറ്റി. സമീപത്തെ മറ്റൊരു വീട്ടിലെ പ്ലാവും മുറിച്ചു മാറ്റാൻ ഉത്തരവുണ്ട്.
ഇന്ന് തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്.
കനത്ത സുരക്ഷയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ സജ്ജമാക്കിയിട്ടുള്ളത്. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. .