തിരുവനന്തപുരം: മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്നു തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ജില്ലയിൽ വർക്കല മണ്ഡലത്തിൽ ശിവഗിരി മഠം ഓഡിറ്റോയത്തിൽ വൈകുന്നേരം ആറിനാണു സദസ്. അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.
ഇന്ന് ഉച്ചയോടെ് 564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാർച്ചിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കെപിസിസി അറിയിച്ചത്. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷക സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും.
നവകേരള സദസിനെതിരേ പ്രതിഷേധിച്ച കെഎസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും സിപിഎം പ്രവർത്തകരും ചേർന്ന് ആക്രമിക്കുന്നതിനെതിരെയാണ് സമരമെന്ന് കെപിസിസി അറിയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും.കൂടാതെ നവകേരള സദസ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
23ന് രാവിലെ 10 ന് കാല്‍ലക്ഷം പേരെ അണിനിരത്തിയാകും കെപിസിസിയുടെ നേതൃത്വത്തില്‍ ഡി ജിപി ഓഫീസിലേക്ക് മാർച്ച് നടത്തുക. ഡിജിപി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷനേതാവ് വിഡി സതീശന് മുഖ്യാതിഥിയായി പങ്കെടുക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് എംപി, കേരളത്തില്‍ നിന്നുള്ള എഐസിസി ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍, എംപിമാർ, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവർ പങ്കെടുക്കും. അന്ന് രാവിലെ 9 ന് കെപിസിസി ആസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തും.