അപരിചിത ദേശങ്ങളിലെ മലയാളി ജീവിതത്തിന്റെ വേറിട്ടഭാവങ്ങളുമായി ഒരു മലയാള സിനിമ, നവൽ എന്ന ജുവൽ. രഞ്ജിലാൽ ദാമോദരൻ എന്ന നവാഗത സംവിധായകൻ സംവിധാനം നിർവഹിച്ച ഈ സിനിമ കേരളത്തിന്റെയും ഇറാന്റെയും സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള കഥയാണ് പറയുന്നത്.
ചിത്രം 11നു തിയറ്ററുകളിൽ എത്തും. ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടൻ ആദിൽ ഹുസൈനുമൊപ്പം മലയാളത്തിൽ നിന്നു ശ്വേത മേനോനും പ്രധാന കഥാപാത്രമാവുന്നു. ശ്വേത കഥാപാത്രത്തിന്റെ മേക് ഓവർ ചിത്രത്തിന്റെ സസ്പെൻസുകളിൽ ഒന്നാണ്. സംവിധായകൻ രഞ്ജിലാലിന്റെ കഥയ്ക്ക് അധ്യാപകനായ വി. കെ. അജിത്കുമാറും രഞ്ജിലാലും ചേർന്നാണ് തിരക്കഥയൊരുക്കിയത്.
ചെറിയാൻ മാത്യു ആലഞ്ചേരിൽ നിർമാണ പങ്കാളിയായ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജയിംസും എഡിറ്റ് ചെയ്യുന്നത് വിജയകുമാറുമാണ്. റഫീഖ് അഹമ്മദിനൊപ്പം 15 വയസുകാരിയായ കാവ്യമയിയും ഗാനരചയിതാവായ ചിത്രത്തിന്റെ സംഗീത സംവിധാനം എം. ജയചന്ദ്രനും പശ്ചാത്തല സംഗീതം ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ്. കാവ്യമയി എഴുതി ശ്രേയ ഘോഷാൽ പാടിയ നീലാന്പൽ നിലാവോടു… എന്ന് തുടങ്ങുന്ന ഗാനം അടുത്തിടെ ഹിറ്റ് ചാർട്ടിൽ എത്തിയ മലയാള ഗാനങ്ങളിൽ ഒന്നാണ്. സിനോയ് ജോസഫ് ശബ്ദമിശ്രണവും രംഗനാഥ് രവി ശബ്ദസംവിധാനവും അർക്കൻ എസ്. കർമ കലാസംവിധാനവും എസ്. ബി. സതീഷ് വസ്ത്രാലങ്കാരവും ഒരുക്കുന്നു. സുധീർ കരമന, അനുസിത്താര, അഞ്ജലി നായർ, പാരിസ് ലക്ഷ്മി, മണികണ്ഠൻ പട്ടാന്പി, ചാലി പാല എന്നിവരാണ് മലയാളത്തിൽ നിന്നുള്ള മറ്റ് അഭിനേതാക്കൾ.