ചാരുംമൂട്: വിദ്യാർഥികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റായി ഉപയോഗിച്ച തടിക്കഷണം കഴുത്തിൽ പതിച്ച് മരണപ്പെട്ട ചുനക്കര ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി നവനീതി(12)ന്റെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നവനീതിന്റെ ചാരുംമൂട് പുതുപ്പള്ളികുന്നത്തെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി.
നവനീതിന്റെ മരണത്തെപ്പറ്റി സംശയമുണ്ടെന്നും സംഭവത്തെപ്പറ്റി വ്യക്തത വരുത്തണമെന്നും പിതാവ് വിനോദ് മന്ത്രിയെ ധരിപ്പിച്ചു. അന്വേഷണം നടത്തി കൃത്യമായ മരണകാരണം കണ്ടെത്തണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് സമഗ്രമായ അന്വേഷണം നടത്താമെന്ന് മന്ത്രി അറിയിച്ചത്.
പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നവനീതിന്റെ കുടുംബത്തിന് സാന്പത്തിക സഹായം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആർ. രാജേഷ് എംഎൽഎ, മുൻ എംപി സി.എസ്. സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അശോകൻ നായർ, ശാന്താ ഗോപാലകൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരു