കൊടകര: കനറ ബാങ്കിന്റെ കൊടകരയിലെ എടിഎം തകർക്കാൻ ശ്രമിച്ച കേസിൽ 19കാരനായ യുവാവിനെ കൊടകര പോലിസ് അറസ്റ്റു ചെയ്തു. ഒല്ലൂർ പെരുവാംകുളങ്ങര ഇലഞ്ഞിക്കൽ നവീനാണ് (19) പിടിയിലായത്. ഒല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ കൊടകര എത്തിയ നവീൻ ശനിയാഴ്ച രാത്രി കൊടകര ശാന്തി ആശുപത്രി ജംഗ്ഷനിലുള്ള കനറ ബാങ്കിന്റെ എടിഎം കൗണ്ടറാണ് കുത്തിതുറക്കാൻ ശ്രമിച്ചത്.
എടിഎം കൗണ്ടറിലുള്ള നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ച ചിത്രം അടിസ്ഥാനപ്പെടുത്തിയാണ് മോഷ്ടാവിനെ കണ്ടെത്തിയത്. മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടക്കുന്നതിനിടെ ഒല്ലൂരിൽ നിന്ന്് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സ്കൂട്ടർ മോഷണവുമായി ബന്ധപ്പെട്ട് ഒല്ലൂർ പോലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.