തെ​റ്റു പ​റ്റി, അ​വ​രു​ടെ കൈ​യി​ൽ ചി​ല തെ​ളി​വു​ക​ൾ ഉ​ണ്ട് ; ന​വീ​ൻ ബാ​ബു ക​ള​ക്ട​റോ​ടു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പു​റ​ത്തേ​ക്ക്; ദി​വ്യ​യു​ടെ​ഹ​ർ​ജി​യി​ൽ നാ​ളെ വി​ധി


ത​ല​ശേ​രി: “തെ​റ്റു​പ​റ്റി, അ​വ​രു​ടെ കൈ​യി​ൽ ചി​ല തെ​ളി​വു​ക​ൾ ഉ​ണ്ട്’….​വി​വാ​ദ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​നു​ശേ​ഷം ജി​ല്ലാ ക​ള​ക്ട​റെ ക​ണ്ട എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ വാ​ക്കു​ക​ൾ ഇ​താ​ണെ​ന്നാ​ണ് ക​ള​ക്‌​ട​ർ അ​രു​ൺ കെ.​ വി​ജ​യ​ൻ കൊ​ടു​ത്ത മൊ​ഴി​യി​ലു​ള്ള​തെ​ന്നു സൂ​ച​ന. ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ ക​ള​ക്ട​റു​ടെ മൊ​ഴി വീണ്ടും എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ൽ അ​ജി​ത് കു​മാ​ർ, ഡി​സ്ട്രി​ക്ട് ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ കെ. ​അ​ജി​ത്കു​മാ​ർ, ക​ണ്ണൂ​ർ എ​സി​പി ര​ത്ന​കു​മാ​ർ, സി ​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ കേ​സി​ൽ എ​ല്ലാ വ​ശ​വും പ​രി​ശോ​ധി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. കളക്ടറുടെ മൊഴി വീണ്ടുമെടുക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നും അ​ന്വേ​ഷ​ണ സം​ഘം കരുതുന്നു.

ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ 15 വ​രെ​യു​ള്ള ന​വീ​ൻ ബാ​ബു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഒ​ക്‌​ടോ​ബ​ർ നാ​ലി​ന് ന​വീ​ൻ​ബാ​ബു​വി​നെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി. ആ​റി​ന് ന​വീ​ൻ ബാ​ബു വി​വാ​ദ പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ പ്ര​ശാ​ന്തി​നെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും പ​ള്ളി​ക്കു​ന്നി​ൽ ഇ​വ​ർ കാ​ണു​ക​യും ചെ​യ്യു​ന്നു.

ഒ​ന്പ​തി​ന് പ്ര​ശാ​ന്ത​ന​നു​കൂ​ല​മാ​യി എ​ഡി​എം ഫ​യ​ലി​ൽ ഒ​പ്പി​ടു​ന്നു. ഇ​രു​വ​രും ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ ഫോ​ൺ​കോ​ൾ രേ​ഖ​ക​ളും ഇ​രു​വ​രും ക​ണ്ട​തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നി​രു​ന്നു.യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്രസംഗിച്ച ദിവ്യ അ​ടു​ത്ത ദി​വ​സംതന്നെ ചി​ല കാ​ര്യ​ങ്ങ​ൾ പു​റ​ത്തുവി​ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​ത് ഇ​വ​ർ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ട്ടി​ട്ടു​ണ്ട്.

നാ​ലി​ന് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങി​യ എ​ഡി​എം ആ​റി​ന് പ്ര​ശാ​ന്തി​നെ ക​ണ്ട​ത് എ​ന്തി​ന്? സ്ഥ​ലം മാ​റ്റ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ തി​ടു​ക്ക​പ്പെ​ട്ട് ഒ​ന്പ​തി​ന് വി​വാ​ദ പെ​ട്രോ​ൾ പ​മ്പി​ന് അ​നു​മ​തി ന​ൽ​കി​യ​ത് എ​ന്തുകൊ​ണ്ട്? വി​വാ​ദ പെ​ട്രോ​ൾ പ​മ്പ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം എ​ഡി​എം സ​ന്ദ​ർ​ശി​ച്ചി​രു​ന്നോ? എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു കൂ​ടി ഉ​ത്ത​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. എ​ന്താ​യാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​കു​ക​യാ​ണ്.

ദി​വ്യയുടെഹ​ർ​ജി​യി​ൽ നാ​ളെ വി​ധി
പി.​പി ദി​വ്യ​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ൽ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി നാ​ളെ വി​ധി പ​റ​യും. സാ​ധാ​ര​ണ രാ​വി​ലെ പ​തി​നൊ​ന്നി​ന് കോ​ട​തി ചേ​ർ​ന്നാ​ലു​ട​ൻ ജാ​മ്യ ഹ​ർ​ജി​ക​ളി​ൽ വി​ധി പ​റ​യാ​റു​ണ്ട്.

നാ​ള​ത്തെ വി​ധി പി.​പി. ദി​വ്യ​ക്ക് നി​ർ​ണാ​യ​കം ത​ന്നെ​യാ​ണ്. ജാ​മ്യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ പാ​ലി​ച്ച് നാ​ളെ ത​ന്നെ ദി​വ്യ പു​റ​ത്തി​റ​ങ്ങും. വി​ധി മ​റി​ച്ചാ​ണെ​ങ്കി​ൽ മേ​ൽ കോ​ട​തി​ക​ളെ സ​മീ​പി​ച്ച് വി​ധി വ​രു​ന്ന​തുവ​രെ പി.​പി. ദി​വ്യ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​രും.

ന​വാ​സ് മേ​ത്ത​ർ

Related posts

Leave a Comment