ന​വീ​ൻ ബാ​ബു​വും ടി.​വി. പ്ര​ശാ​ന്തും ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു; പ്ര​ശാ​ന്തി​ന്‍റെ ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്

ത​ല​ശേ​രി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണസം​ഘം ക​ണ്ടെ​ത്തി. വി​വാ​ദ പെ​ട്രോ​ൾ​പ​മ്പ് ഉ​ട​മ ടി.​വി. പ്ര​ശാ​ന്ത​ിന്‍റെ കോ​ൾ ഡീ​റ്റെ​യി​ൽ​സ് റി​ക്കാ​ർ​ഡി​ൽ (സി​ഡി​ആ​ർ) നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ന​വീ​ൻ ബാ​ബു​വും പ്ര​ശാ​ന്തും ക​ണ്ടു​മു​ട്ടി​യെ​ന്ന് പ​റ​യു​ന്ന ഒ​ക്ടോ​ബ​ർ ആ​റി​ന്‍റെ കോ​ൾ ഡീ​റ്റെ​യി​ൽ​സാ​ണ് ല​ഭി​ച്ച​ത്.

ആ​റി​ന് രാ​വി​ലെ 11.10ന് ​ന​വീ​ൻ ബാ​ബു പ്ര​ശാ​ന്ത​ിനെ ഫോ​ണി​ൽ വി​ളി​ച്ചു. അ​ന്ന് ത​ന്നെ ഉ​ച്ച​യ്ക്ക് 12.42 നും 12.48 ​നും പ്ര​ശാ​ന്ത് തി​രി​ച്ച് ന​വീ​ൻ ബാ​ബു​വി​നെയും വി​ളി​ച്ചി​ട്ടു​ണ്ട്. 11.10ന് ​ന​വീ​ൻ ബാ​ബു​വി​ന്‍റെ കോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ പ്ര​ശാ​ന്ത​ിന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ന്‍റെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ടാ​യി​രു​ന്നു.

എ​ന്നാ​ൽ 12.42നും 12.48 ​നും പ്ര​ശാ​ന്ത് ന​വീ​ൻ ബാ​ബു​വി​നെ വി​ളി​ക്കു​മ്പോ​ൾ പ്ര​ശാ​ന്ത​ിന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ ന​വീ​ൻ ബാ​ബു​വി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് സ്ഥി​തി ചെ​യ്യു​ന്ന പ​ള്ളി​ക്കു​ന്നി​ലും. ഈ ​സ​മ​യ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെത​ന്നെ പോ​ലീ​സ് ശേ​ഖ​രി​ച്ചിരു​ന്നു. പ്ര​ശാ​ന്ത​ിന്‍റെ കോ​ൾ ഡീ​റ്റെ​യി​ൽ​സ് കോടതിയിൽ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിഭാഗം.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​തി​ഭാ​ഗം കോ​ട​തി​യി​ലേ​ക്ക്
വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ​യും കെ​ടി​ഡി​സി ഹോ​ട്ട​ലി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​ഭാ​ഗം ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഇ​ന്ന് വാ​ദം ന​ട​ക്കും.

ന​വീ​ൻ ബാ​ബു മരിക്കുന്നതിന് തലേന്നായ ഒ​ക്ടോ​ബ​ർ 14ന് ​ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ 1.45 വ​രെ​യു​ള്ള സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ കെ. ​വി​ശ്വ​ൻ ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. അ​ന്നേ​ദി​വ​സം പ്ര​ശാ​ന്തിനെ വി​ജി​ല​ൻ​സ് സി ​ഐ ബി​നു മോ​ഹ​ന​നും വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ തെ​ളി​വു ശേ​ഖ​രി​ക്ക​ൽ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നി​ട്ടു​ള്ള​ത്.

ഇ​ത്ത​രം തെ​ളി​വു ശേ​ഖ​ര​ണ​ത്തി​ന് പ​രി​മി​ത​മാ​യ അ​വ​കാ​ശ​ങ്ങ​ളെ പ്ര​തി ഭാ​ഗ​ത്തി​നു​ള്ളൂ​വെ​ന്നും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കേ​സ് വി​ചാ​ര​ണ​യ്ക്ക് വ​രു​മ്പോ​ൾ ഈ ​സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നും അ​പ്പോ​ൾ ഈ ​തെ​ളി​വ് ശേ​ഖ​രി​ക്ക​ൽ അ​സാ​ധ്യ​മാ​യ​തി​നാ​ലാ​ണ് ഇ​ത്ത​രം ഒ​രു അ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ കെ. ​വി​ശ്വ​ൻ പ​റ​ഞ്ഞു.

ന​വീ​ൻ ബാ​ബു​വി​ന്‍റെ ‘തെ​റ്റ്’ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘം
ന​വീ​ൻ ബാ​ബു​വി​ന് പ​റ്റി​യ തെ​റ്റെ​ന്താ​ണ് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ല​ഭി​ക്കാ​ത്ത​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​ഴ​ക്കു​ന്നു​ണ്ട്. ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്‍റെ ക​മ്മീ​ഷ​ണ​ർ എം. ​ഗീ​തയ്ക്കു ക​ള​ക്ട​ർ അ​രു​ൺ കെ.​ വി​ജ​യ​ൻ ന​ൽ​കി​യ മൊ​ഴി​യി​ലും പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ലും ത​നി​ക്ക് തെ​റ്റു പ​റ്റി​യെ​ന്ന് ന​വീ​ൻ ബാ​ബു പ​റ​ഞ്ഞ​താ​യി വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സ്വാ​ഭാ​വി​ക​മാ​യും തെ​റ്റു പ​റ്റി​യെ​ന്ന് ഒ​രാ​ൾ പ​റ​ഞ്ഞാ​ൽ എ​ന്താ​ണ് തെ​റ്റ് എ​ന്ന് മ​റു ചോ​ദ്യം ഉ​യ​രി​ല്ലേ? ക​ള​ക്ട​ർ ഇ​ക്കാ​ര്യം ന​വീ​ൻ ബാ​ബു​വി​നോ​ട് ചോ​ദി​ച്ചി​രു​ന്നോ? പെ​ട്രോ​ൾ പ​മ്പ് വി​ഷ​യ​ത്തി​ൽ പ​ണം വാ​ങ്ങി​യ​താ​ണോ? അ​തോ അ​തി​നേ​ക്കാ​ൾ വ​ലി​യ മ​റ്റ് തെ​റ്റു​ക​ൾ വ​ല്ല​തു​മാ​ണോ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത് എ​ന്ന ചോ​ദ്യ​മാ​ണ് പ്ര​തി​ഭാ​ഗം ഉ​യ​ർ​ത്തു​ന്ന​ത്.

ന​വീ​ൻ ബാ​ബു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ ഹ​ർ​ജി അ​ഞ്ചി​നാ​ണ് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി നി​സാ​ർ അ​ഹ​മ്മ​ദ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ൽ അ​ന്ന് വാ​ദം ന​ട​ക്കും. തു​ട​ർ​ന്ന് കോ​ട​തി ജാ​മ്യ ഹ​ർ​ജി​യി​ൽ വി​ധി പ​റ​യും.

ന​വാ​സ് മേ​ത്ത​ർ

Related posts

Leave a Comment