കയ്പമംഗലം: ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ യുവമോർച്ച നേതാവിന്റെ വീട്ടിൽനിന്നു കള്ളനോട്ടു പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ നാലാം പ്രതി ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി പൂവത്തുംകടവിൽ വീട്ടിൽ വത്സന്റെ മകൻ നവീനെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിനായി പിന്നീട് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ഉദ്യേശിക്കുന്നത്.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.ടി. ബാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് നവീനെ അറസ്റ്റു ചെയ്തത്. രണ്ടാം പ്രതി രാജീവുമൊത്തു നവീന്റെ കാറിലാണു വ്യാജ രണ്ടായിരം രൂപ കൊടുത്തു പെട്രോൾ അടിക്കാൻ ശ്രമിച്ചത്. രണ്ടായിരത്തിൽ നോട്ടു കൊടുത്തതും നവീനായിരുന്നു.
സജീവ ബിജെപി പ്രവർത്തകനായ നവീൻ ദേശമംഗലം പഞ്ചായത്തിലെ യുഡി ക്ലർക്കാണെങ്കിലും രണ്ട ു വർഷങ്ങളായി ജോലിക്കു പോകാറില്ല. കള്ളനോട്ടു പിടികൂടിയ വിവരം അറിഞ്ഞു രാജീവിനെ കാറിൽ വിവിധ സ്ഥലങ്ങളിലേക്കു കൊ ണ്ടുപോയതും മൂന്നാം പ്രതിയായ എൽത്തുരുത്തു സ്വദേശി അലക്സിന്റെ വീട്ടിലെത്തിച്ചതും നവീനായിരുന്നു. കള്ളനോട്ട് അച്ചടിയിലും മറ്റും നവീനു പങ്കുണ്ടോയെന്ന കാര്യവും ക്രൈം ബ്രാഞ്ച് പരിശോധിക്കും.
ഇരുപത്തിയഞ്ചാംകല്ല് പരിസരത്തു നിന്നുമാണു നവീനെ ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ അറസ്റ്റു ചെയ്തത്. നവീനും കേസിലെ ഒന്നും രണ്ടും പ്രതികളും ചേർന്നു ഗാന്ധിധാര എന്ന പേരിലുള്ള സംഘടനാ രൂപീകരിച്ചതായും ക്രൈം ബ്രാഞ്ച് കണ്ട ത്തിയിട്ടുണ്ട്.
ഇതേ സമയം കേസിലെ ഒന്നും രണ്ടും പ്രതികളായ ഏരാശേരി രാഗേഷിനെയും രാജീവിനേയും കോടതിയിൽനിന്നും കൂടുതൽ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.