തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ പ്യൂണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീൻ(24) ആണ് മരിച്ചത്.
സ്കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
മാസങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന നവീന്‍ രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.