ഇവർ മാ​തൃ​കയാക്കേണ്ടവർതന്നെ ..! അപ​ക​ട​ത്തി​ൽ​പ്പെട്ടവർക്ക് ര​ക്ഷ​ക​രാ​യ യു​വാ​ക്ക​ൾ ആഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ബാ​ഗും തി​രി​കെ ന​ല്കി

ചേ​ർ​ത്ത​ല: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ര​ക്ഷ​ക​രാ​യെ​ത്തി​യ യു​വാ​ക്ക​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് തി​രി​കെ ന​ല്കി മാ​തൃ​ക​യാ​യി.

മ​രു​ത്തോ​ർ​വ​ട്ടം തീ​യ്യാ​ട്ടു​വെ​ളി ന​വീ​ൻ(33), മ​രു​ത്തോ​ർ​വ​ട്ടം വേ​ദ​നാ​ട് ജോ​ബി (38), ജോ​ജി ഈ​രാ​റ്റു​പു​ഴ(34) , ജോ​ബി ഈ​രാ​റ്റു​പു​ഴ (34) എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​ക്കു​സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11 ഓ​ടെ​യാ​യി​രു​ന്നു അപകടം. അ​ന്പ​ല​പ്പു​ഴ​യി​ലെ കു​ടും​ബം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. സ്കൂ​ട്ട​റി​ൽ അ​ച്ഛ​നും മ​ക​ളും മ​ക​ളു​ടെ പി​ഞ്ചു​കു​ഞ്ഞു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞ് തെ​റി​ച്ച് റോ​ഡി​നു സ​മീ​പ​മു​ള്ള പു​ല്ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽനി​ന്നു താ​ഴെ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​രു​ത്തോ​ർ​വ​ട്ടം പ​ള്ളി​യി​ലെ തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല​ങ്കാ​രം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളാ​ണ് കാ​ണു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​വ​ർ എ​ത്ര​യും വേ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ പി​ഞ്ചു​കു​ഞ്ഞി​നെ അ​വ​രു​ടെ കാ​റി​ൽ സ​മീ​പ​മു​ള്ള കെ​വി​എം ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം എ​ത്തി​ച്ചു. പി​ന്നാ​ലെ സ്ത്രീ​യെ​യും അ​ച്ഛ​നെ​യും മ​റ്റോ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​വ​രെ പി​ന്നീ​ട് വി​ദ്ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ൽനി​ന്ന് ഇ​വ​ർ മ​ട​ങ്ങു​ന്ന​വ​ഴി​യി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട സ്കൂ​ട്ട​ർ മ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സം ഉ​ണ്ടാ​കാ​ത്ത​വി​ധ​ത്തി​ൽ റോ​ഡ​രി​കി​ൽ മാ​റ്റി​വ​യ്ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ല​ഭി​ക്കു​ന്ന​ത്.

എ​ട്ടു​പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും, ആ​ധാ​ർ, എ​ടി​എം, ബാ​ങ്ക് പാ​സ്ബു​ക്ക് തു​ട​ങ്ങി വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ഇ​തു ചേ​ർ​ത്ത​ല പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും അ​വി​ടെ എ​ത്തി​ക്കു​ക​യാ​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ചേ​ർ​ത്ത​ല പോലീസ് ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും ബാ​ഗ് കൈ​മാ​റു​ക​യും ചെ​യ്തു.

Related posts

Leave a Comment