ബോളിവുഡ് താരങ്ങളുടെ മക്കളിലും കൊച്ചുമക്കളിലും ഏറ്റവുമധികം ആരാധകരുള്ള താരമാണ് നവ്യ നവേലി. ബച്ചൻ കുടുംബത്തിലെ യുവറാണി. ബച്ചൻ കുടുംബത്തിലെ മൂന്നാം തലമുറയിലെ ഏറ്റവും പ്രശസ്തയായ പെണ്‍കുട്ടി നവ്യ നവേലി നന്ദയാണ്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകളാണ് നവ്യ.നവ്യയുടെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ അത് തരംഗമാകും. നവ്യയുടെ ബിക്കിനി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ പ്രചരിക്കുന്നത്. നവ്യയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്ത ചിത്രമാണിത്. നേരത്തെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും നവ്യയും ഒന്നിച്ചുള്ള ചിത്രങ്ങളും ഇവരുടേതെന്ന് പറയപ്പെടുന്ന ചൂടൻ വീഡിയോ ദൃശ്യങ്ങളും ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ലണ്ടനിലെ സെവനോക്സ് സ്കൂളിൽ സഹപാഠികളാണ് ആര്യനും നവ്യയും. സൗന്ദര്യത്തിനൊപ്പം അഭിനയപാരന്പര്യവും കിട്ടിയിട്ടുള്ള നവ്യ ബോളിവുഡിൽ ചുവടുവയ്ക്കുമോ എന്നതാണ് ബി ടൗണ്‍ ഉറ്റുനോക്കുന്നത്. പ്രശസ്ത നടൻ രാജ് കപൂറിന്റെ ചെറുമകൾ എന്ന പാരന്പര്യവും നവ്യക്കുണ്ട്.
ബിക്കിനിയിൽ വീണ്ടും ഞെട്ടിച്ച് നവ്യ നവേലി
