മുംബൈ: നാവികസേനയുടെ ചില നിർണായക വിവരങ്ങൾ ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ ആപ്പുകള്‍ക്കാണ് നിരോധനം. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകൾ നിരോധിക്കുകയും ചെയ്തു.
പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ സംഘത്തിൽപ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇവർ വിവരങ്ങൾ ചോർത്തിയതെന്നാണ് എൻഐഎയുടെ പ്രാഥമിക കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് നാവികസേനയിൽ സോഷ്യൽ മീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.