തിരുവനന്തപുരം: പുതിയ കേരളം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ടുവെച്ച “സാലറി ചലഞ്ച്’ എന്ന ആശയം നാവികസേനയും ഏറ്റെടുത്തു. നാവികസേനയിലെ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. സംസ്ഥാനം പ്രളയക്കെടുതി നേരിട്ടപ്പോൾ രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിൽ നിന്നവരാണ് നാവികസേന.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭരണ,പ്രതിപക്ഷ എംഎൽമാരും ഉദ്യോഗസ്ഥരും നിരവധി സംഘടനകളും ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ അഭ്യർഥനയോട് പ്രതികരിച്ച് ഒരു മാസം ശമ്പളം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
മലയാളികൾ ഒരു മാസത്തെ ശന്പളം സംഭാവന നൽകിയാൽ പ്രളയക്കെടുതിയിൽനിന്നു കേരളം കരകയറുമെന്ന് മുഖ്യമന്ത്രി ഞായറാഴ്ചയാണ് വ്യക്തമാക്കിയത്.