മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന നവജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന അഭ്യൂഹം ശക്തമായി.
കോണ്‍ഗ്രസ് നേതൃത്വവുമായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായും ഇടഞ്ഞുനില്‍ക്കുന്ന സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്.
ഇതോടെയാണ് സിദ്ധു എഎപിയിലേക്കെന്ന അഭ്യഹം ശക്തമായത്. ഒരു ദേശീയ ചാനലുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് കെജ്രിവാള് സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധു കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ധുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായത്. 2017ലാണ് ബിജെപി വിട്ട് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അതിനു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിദ്ധു ആം ആദ്മിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഈ ചര്‍ച്ച അലസുകയായിരുന്നു.
പിന്നീടാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അമൃത് സര് ഈസ്റ്റില്‍ നിന്ന് വിജയിക്കുകയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു.
ഇതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഇടഞ്ഞ സിദ്ധു 2019 ജൂലൈയില്‍ മന്ത്രിസ്ഥാനം രാജി വയ്ക്കുകയായിരുന്നു.