തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നവോത്ഥാനത്തിൽ കോൺഗ്രസിനുള്ളത്ര പങ്ക് മറ്റാർക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ നവോത്ഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നു പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി വർഗീയതയെ വർഗീയതകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.