മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി വൈ​കു​ന്നു; ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കു​ടു​ങ്ങി ന​വോ​ദ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍


കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി വൈ​കു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കു​ട​ങ്ങി നേ​ര്യ​മം​ഗ​ലം ന​വോ​ദ​യ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. അ​ക്കാ​ദ​മി​ക് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ഒ​മ്പ​താം​ ക്ലാ​സു​കാ​രാ​യ പത്തൊന്പതോളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബ​ല്യ​യി​ലെ ന​വോ​ദ​യ സ്‌​കൂ​ളി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്.

മ​റ്റു ജി​ല്ല​ക​ളി​ലെ ന​വോ​ദ​യ സ്‌​കൂ​ളി​ല്‍ നി​ന്നു​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. സി​ല​ബ​സ് പ്ര​കാ​രം താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​വോ​ദ​യ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠ​നം ന​ട​ത്താം.

അ​വി​ടെ നി​ന്നു​ള്ള​വ​ര്‍​ക്ക് കേ​ര​ള​ത്തി​ലെ ന​വോ​ദ​യ സ്‌​കൂ​ളു​ക​ളി​ലും പ​ഠി​ക്കാ​വു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ല്‍ പ​ഠ​ന​ത്തി​നാ​യി പോ​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തി​രി​ച്ചു​വ​രാ​നാ​വാ​തെ കുടുങ്ങിയിരിക്കുന്നത്.

വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും ഭാ​ഗ​ത്തു നി​ന്നു​ള്ള ന​ട​പ​ടി​ക​ള്‍ ഏ​ക​ദേ​ശം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ് വൈ​കു​ന്ന​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഭ​ക്ഷ​ണ​വും ഫോ​ണ്‍ മു​ത​ലാ​യ സൗ​ക​ര്യ​ങ്ങ​ളും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും സ​മീ​പ​ത്ത് ആ​ശു​പ​ത്രി പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത് ര​ക്ഷി​താ​ക്ക​ളെ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​വി​ടേ​ക്കും, ഇ​വി​ടെ​യു​ള്ള​വ​രെ അ​വി​ടേ​ക്കും എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​യി​ലൂ​ട​നീ​ളം കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട ഭ​ക്ഷ​ണം, മ​റ്റു സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഒ​രോ സ്ഥ​ല​ങ്ങ​ളി​ലെ​യും ന​വോ​ദ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ വ​ഡോ​ദ​ര​യി​ലെ ന​വോ​ദ​യ സ്‌​കൂ​ളി​ല്‍ എ​ത്തി​ക്കും. ഇ​വി​ടെ വ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ ബ​സു​ക​ളി​ല്‍ മാ​റ്റി ക​യ​റ്റി അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. ഇ​തേ​രീ​തി​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു പോ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ന്ന് രാ​വി​ലെ​യോ​ടെ അ​വ​രു​ടെ നാ​ടു​ക​ളി​ല്‍ തി​രി​ച്ചെ​ത്തി​ച്ചു.

കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ് ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​ത്. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി.​എ​സ്.​ സു​നി​ല്‍​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment