നവോത്ഥാന മുന്നേറ്റത്തിന് തിരിതെളിക്കേണ്ടത് ഗ്രന്ഥശാലകളെന്ന് മന്ത്രി കെ രാജു

കൊല്ലം :നേ​ടി​യെ​ടു​ത്ത സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളെ പി​ന്നോ​ട്ട​ടി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​മ്പോ​ൾ ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ത്തി​ന് തി​രി തെ​ളി​ക്കേ​ണ്ട​ത് ഗ്ര​ന്ഥ​ശാ​ല​ക​ളാ​ണെ​ന്ന് മ​ന്ത്രി കെ.​രാ​ജു .വാ​ള​ക​ത്ത് എം.​കെ.​കു​മാ​ര​ൻ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര ദാ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും നി​ർ​വ്വ​ഹി​ച്ച് സംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

നാ​ടി​ന്റെ സ്പ​ന്ദ​ന​മാ​യ വാ​യ​ന​ശാ​ല​ക​ളെ പു​സ്ത​ക​ശാ​ല​ക​ൾ മാ​ത്ര​മാ​യി മാ​റ്റ​രു​ത്. സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഇ​ട​പെ​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ക​യും നാ​ടി​ന്റെ ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ല​മു​റ​യെ രൂ​പ​പ്പെ​ടു​ത്തു​ക​യും വേ​ണം. വി​ദ്യാ​ർ​ത്ഥി​ക​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ പോ​ര. സാ​മൂ​ഹി​ക- സാം​സ്കാ​രി​ക രം​ഗ​ത്തേ​ക്കു​കൂ​ടി ഇ​ട​പെ​ട​ണ​മെ​ന്നും മ​ന്ത്രി ഓ​ർ​മ്മി​പ്പി​ച്ചു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്റ് പി.​പ്ര​ദീ​പ് കു​മാ​റി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് ല​ക്ഷ്മ​ണ​ൻ, ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പൊ​ലി​ക്കോ​ട് മാ​ധ​വ​ൻ, ജി.​ആ​ർ.​സു​രേ​ഷ്, വി.​ദി​ലീ​പ് കു​മാ​ർ, ജ​ല​ജ ശ്രീ​കു​മാ​ർ, ജോ​ൺ​കു​ട്ടി ജോ​ർ​ജ്ജ്, ജി.​രം​ഗ​നാ​ഥ​ൻ, ബി.​ഉ​ദ​യ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts