ഞാൻ ഒരു കുലസ്ത്രീ ഒന്നുമല്ല. ഒരു സാധാരണ സ്ത്രീയാണ്. എന്റെ അമ്മ ഒരു സൂപ്പർ വുമൻ ആണ്. വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ നോക്കിയിട്ട് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്ന ഒരു ടീച്ചറായിരുന്നു അമ്മ.
കുറെ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് വയ്യാതെയായി. ഞാൻ അമ്മയോട് പറയും എന്തിനാണ് ഇങ്ങനെ ഉത്തരവാദിത്തങ്ങൾ എല്ലാം കൂടി ഏറ്റെടുക്കുന്നത്?
ഒരു മനുഷ്യന് കഴിയുന്നത് ചെയ്താൽ പോരെ. പുരുഷന്മാർ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. അവർ ഒരു ജോലി നന്നായിചെയ്യുമ്പോൾ, സ്ത്രീകൾ എത്രമാത്രം ജോലികൾ ചെയ്യാൻ കഴിയും എന്നാണു നോക്കുന്നത്.
സ്ത്രീകൾക്ക് നന്നായി ചെയ്യാൻ കഴിയാഞ്ഞിട്ടല്ല, പക്ഷേ അവർക്ക് നൂറു കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ ഉണ്ടാകും.സാഹചര്യത്തിന്റെ സമ്മർദം കൊണ്ട് സ്ത്രീകൾ മൾട്ടി ടാസ്കർ ആയിപോകുന്നതാണ്. -നവ്യ നായർ