കല്യാണം കഴിക്കണം എന്ന് എപ്പോള്‍ നമുക്കു തോന്നുന്നുവോ അതാണ് നമ്മുടെ വിവാഹപ്രായമെന്ന് നടി നവ്യ നായര്‍.
എന്നാല്‍ താന്‍ അങ്ങിനെയല്ല ചെയ്തതെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നവ്യയുടെ പ്രതികരണം.
പക്ഷെ, ഞാന്‍ അങ്ങനെയല്ല ചെയ്തത്. എന്റെ ഫ്രണ്ട്സ് ഒക്കെ കല്യാണം കഴിച്ച്, അച്ഛനും അമ്മയും എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞ സമയത്താണ് ഞാന്‍ കല്യാണം കഴിച്ചത്.
എത്ര മനോഹരമായ ആചാരം. പറ്റിപ്പോയ് ആശാനേ പറ്റിപ്പോയി. ചേട്ടന് കേള്‍ക്കണ്ട. പക്ഷെ ചേട്ടന് അറിയാം,” ചിരിച്ചുകൊണ്ട് നവ്യ പറഞ്ഞു.
ഇന്റര്‍വ്യൂകളില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ, എന്ന അവതാരകയുടെ ചോദ്യതിന് താരത്തിന്റെ മറുപടി ഇങ്ങനെ…
”എനിക്ക് അറിഞ്ഞൂട. ഇപ്പോള്‍ കുറച്ച് നാളായി ഇതിനെക്കുറിച്ച് റീ തിങ്ക് ചെയ്യാനുള്ള സമയമില്ല. ഫുള്‍ ടൈം ഇന്റര്‍വ്യൂ കൊടുക്കല്‍ ആണ്. ഞാന്‍ ഒരു ഇന്റര്‍വ്യൂവും കാണുന്നില്ല. കൊടുപ്പ് മാത്രേ നടക്കുന്നുള്ളൂ.
റിലീസ് ഒക്കെ കഴിഞ്ഞ്, തിരക്ക് കഴിഞ്ഞിട്ട് വേണം ഓരോന്നായി ഇരുന്ന് കാണാന്‍. ഞാന്‍ എന്തൊക്കെയാ പറഞ്ഞത് എന്ന് നോക്കാന്‍. എനിക്ക് ഒരു ലെവലും ഇല്ല,” നവ്യ കൂട്ടിച്ചേര്‍ത്തു.