മലയാള സിനിമയിലെ പ്രിയനായികമാരില്‍ ഒരാളാണ് നവ്യാ നായര്‍.ജനപ്രിയ നായകന് ദിലീപിന്റെ നായിക ആയി ഇഷ്ടം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്ത് എത്തുന്നത്.
സിനിമയ്ക്ക് വേണ്ടിയാണ് താരം തന്റെ ധന്യ വീണ എന്ന പേര് നവ്യാ നായര്‍ എന്നാക്കി മാറ്റിയത്.
പിന്നീടെത്തിയ നന്ദനം എന്ന സിനിമയിവൂടെ നവ്യ നായര്‍ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തുടര്‍ന്ന് താരത്തിന് കൈ നിറയെ അവസരങ്ങള്‍ ആയിരുന്നു ലഭിച്ചത്.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം നായികാ വേഷത്തില്‍ തിളങ്ങി.
ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടേയും യുവ നായകന്മാരുടേയും എല്ലാം നായികയായി നവ്യാ നായര്‍ എത്തി.
സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് വിവാഹിതയായി നടി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തന്നെ മടങ്ങിയെത്തുക ആയിരുന്നു.
ഇപ്പോള്‍ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നതിന് ഒപ്പം മിനി സ്ക്രീന്‍ പ്രോഗ്രാമുകിലും നൃത്ത പരിപാടികളിലും എല്ലാം സജീവ സാന്നിധ്യമാണ്.
ലാല്‍ നായകനായി സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഒരുത്തി ആണ്.
വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നവ്യയുടെ വേഷത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.
ജാനകി ജാനേയാണ് നടിയുടെ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന പുതിയ ചിത്രം. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്തിടെ പിറത്തിറങ്ങിയ ടീസര്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ കല്യാണത്തിന് ശേഷം ഇഷ്ടമല്ലാതെ ഇരുന്നിട്ട് കൂടി താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നവ്യ നായര്‍.
തന്റെ ഏറ്റവും പുതി. സിനിമയായ ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് നവ്യാ നായര്‍ ഇഷ്ടമല്ലാതെ താന്‍ ചെയ്തിട്ടുള്ള കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.
തിരിച്ചു വരവിന് ശേഷം നവ്യ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന മള്‍ട്ടി ടാസ്കിങ്ങുകളെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിനിമയില്‍ അഭിനയിക്കുന്നതിനോട് ഒപ്പം തന്നെ ടിവി ഷോകളില്‍ പങ്കെടുക്കുകയും ഡാന്‍സ് സ്കൂളില്‍ ടീച്ചറായി ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നത് എന്ജോയ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇടയിലാണ് നവ്യ താന്‍ ഇഷ്ടമല്ലാതിരുന്നിട്ട് കൂടി ചെയ്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.
കല്യാണത്തിന് ശേഷം എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പലകാര്യങ്ങളും ഞാന്‍ മള്‍ട്ടി ടാസ്കിങ് ആയി ചെയ്തിട്ടുണ്ട്.
കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും, അത് അയേണ്‍ ചെയ്യാന്‍ കൊടുക്കും, അത് തിരിച്ചു വാങ്ങി എണ്ണി വീട്ടില്‍ വെക്കും, ഇതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരുന്നു എന്നായിരുന്നു നവ്യാ നായര്‍ പറഞ്ഞത്.