മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ട നടിയാണ് നവ്യ നായർ. തന്റെ ജീവിതത്തിൽ ഉണ്ടായ വിഷമിപ്പിക്കുന്ന ഒരു സംഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.
അതേപ്പറ്റി നവ്യ പറയുന്നതിങ്ങനെ… ഒരു സ്ക്രിപ്റ്റ് ഞാൻ എഴുതിയിരുന്നു. രണ്ട് വർഷംകൊണ്ടാണ് എഴുതിത്തീർത്തത്. കാരണം രാത്രിയിൽ മാത്രമാണ് എഴുതാൻ സമയം കിട്ടിയിരുന്നത്.
മാത്രമല്ല പണ്ട് മുതൽ സംവിധാനം എന്നത് എനിക്കൊരു അതിശയമായിരുന്നു. സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഫ്രണ്ട്ലി ആവുന്നതും സംസാരിക്കുന്നതും സംവിധായകരോടാണ്. സംവിധായകന്റെ റോളാണ് എന്നെ ഏറ്റവും എക്സൈറ്റ് ചെയ്യിച്ചിട്ടുള്ളത്.
ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് വലിയ സംവിധായകരിൽ പലരും എന്നിൽ ഒരു സംവിധായികയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കിന്റെ പുറത്താണ് ഞാൻ സ്ക്രിപ്റ്റ് എഴുതിയത്. സ്ക്രിപ്റ്റ് സിനിമയാക്കാൻ വേണ്ടി ഞാൻ കോഴിക്കോട് പോയി ഒരു നടനെ കണ്ടിരുന്നു.
അദ്ദേഹത്തിനടുത്ത് കഥ പറഞ്ഞിരുന്നു. അദ്ദേഹം എട്ട് മണിയാണ് സമയം പറഞ്ഞത് പക്ഷെ അദ്ദേഹത്തിന്റെ ഷൂട്ടൊക്കെ തീർന്നപ്പോൾ പത്ത് മണിയായി.
പിന്നെ കഥ പറഞ്ഞ് തുടങ്ങി കഴിഞ്ഞപ്പോൾ എവിടെ വച്ചോ ഒരു പക്ഷെ എന്റെ കഥ ഇഷ്ടമാവാത്തതുകൊണ്ടാണോ എന്തോ എനിക്കും ആ ആക്ടറും തമ്മിലുള്ള ലിങ്ക് നഷ്ടമായി. ഞാൻ നന്നായി കഥ പറയുന്നയാളാണ്.
ഞാൻ കണ്ട സിനിമയുടെയും ഞാൻ ചെയ്യാൻ പോകുന്ന സിനിമയുടെയും കഥ നന്നായി പറയും. എന്റേത് നല്ല നറേഷനാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എവിടെയോ എന്തോ പാളി.
അദ്ദേഹം നോ പറഞ്ഞു. ഞാൻ തകർന്നുപോയി. കാരണം ലൈഫിൽ അങ്ങനൊരു നോ എനിക്ക് കിട്ടിയിട്ടില്ല. അതോടെ എന്റെ ആ എപ്പിസോഡ് അവിടെ ക്ലോസായി. -നവ്യ നായർ