നന്ദനത്തിലെ ബാലാമണിയായി മലയാളി സിനിമാപ്രേമികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് നവ്യ നായര്‍. സിനിമയില്‍ മിന്നിത്തിളങ്ങി നില്ക്കുമ്പോള് 2010ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം.
അതോടെ നവ്യ സിനിമയില്‍ നിന്ന് അകന്നു. എന്നാല്‍ അന്ന് സിനിമ വിടാന്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ നടി പറയുന്നത്.
”ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധത്തിനാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.
എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്” നവ്യ പറയുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് നവ്യ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പെണ്ണു കാണലിനിടെ ഭര്‍ത്താവ് സന്തോഷ് അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോള്‍ നീ വളരെ ടാലന്റഡ് ആണ്, ആ കഴിവ് ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഒരുപാട് ആശ്വാസമായി എന്നും നവ്യ പറഞ്ഞു.
നീണ്ട ഇടവേളക്ക് ശേഷം നവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രമാണ് നവ്യയുടെതായി ഒരുങ്ങുന്നത്.
വളരെ സാധാരണക്കാരിയായ വീട്ടമ്മയുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തി പറയുന്നത്