ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്. സീരിയല്‍ താരങ്ങളും മിമിക്രി താരങ്ങളുമൊക്കെ പങ്കെടുക്കുന്ന പരിപാടിയ്ക്ക് നേരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ രോഷം ഉയരുകയാണ്.
നടനും സംവിധായകനും ഒക്കെയായ സന്തോഷ് പണ്ഡിറ്റിനെ ഷോയില്‍ വിളിച്ചുവരുത്തി അപമാനിച്ചതായാണ് ആളുകളെ രോഷാകുലരാക്കിയത്.
കഴിഞ്ഞ ദിവസം ഷോയിലെ അതിഥികളായി സിനിമാ മുന്‍കാല നായികാ നടിമാരായ നവ്യാ നായരും നിത്യ ദാസും എത്തിയിരുന്നു. ഈ സമയത്ത് സന്തോഷ് പണ്ഡിറ്റും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ താരത്തെ അവതാരക ലക്ഷ്മി നക്ഷത്രയും നവ്യാ നയാരും നിത്യ ദാസും ഉള്‍പ്പടെയുള്ളവര്‍ അപമാനിക്കുകയായിരുന്നു എന്ന വിമര്‍ശനമാണ് ഇപ്പോള്‍ സജീവമാകുന്നത്.
ഈ വിഷയത്തില്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ മനിഷ് മണിക്കുട്ടന് എന്ന വ്യക്തി പങ്കുവച്ചൊരു കുറിപ്പാണ് ഉപ്പോള്‍ വൈറലാവുന്നത്.
മണിക്കുട്ടന്റെ കുറിപ്പ് ഇങ്ങനെ…മുന്‍പും പലരീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയ പ്രോഗ്രാമാണ് സ്റ്റാര്‍ മാജിക്. അതില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബോഡി ഷെയിമിംഗ് കൂടുതല്‍ ആണ് എന്നുള്ളതാരുന്നു.
സാബുമോന് ഗസ്റ്റ് ആയി വന്നപ്പോള്‍ അത് ആ ഷോയില്‍ തന്നെ പറയുകയും ചെയ്തു. എങ്കില്‍ പോലും ഇതിലെ പല സ്കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്.
തങ്കച്ചന് എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകര്‍ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമര്‍ശങ്ങള്‍ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവര്‍ കൂട്ടുകാര്‍ തമ്മില്‍ കളിയാക്കുന്നത് ആണ്, അല്ലെങ്കില്‍ പാവം കലാകാരന്മാര് ആണ് എന്നുള്ളതാണ്.
അത് അങ്ങനെ കണ്ടാല്‍ തന്നെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത് പരിധി വിട്ടു പോയി. ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത്.
അതിനു മുന്നില്‍ നിന്നത് ലക്ഷ്മി നക്ഷത്ര, നവ്യ നായര്‍, നിത്യ ദാസ് എന്നിവര്‍ ആയിരുന്നു. ഒരു അര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം.
ഒരു കലാകാരന് അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാന്‍ പാടുള്ളതല്ല.
ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകള്‍ക്കും ഇതേ അഭിപ്രായം ആണെന്നുള്ളതെന്നും ഇയാള്‍ കുറിക്കുന്നു.