ഏത് മേഖലയിലായാലും ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം പതിവാണ്. അങ്ങനെയൊരു മത്സരമുള്ളത്, കരിയറില്‍ ഉയര്‍ച്ച നേടാന്‍ എല്ലാവര്ക്കും നല്ലതുമാണ്. സമാനമായ രീതിയില്‍ ഒന്നിച്ച് പ്രൊഫഷനില്‍ നിലനിന്നിരുന്ന സമയത്ത്, നടിമാരായ കാവ്യയ്ക്കും ഭാവനയ്ക്കും തനിക്കും ഇടയിലുണ്ടായിരുന്ന മത്സരത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടി നവ്യ നായര്‍.
മലയാളസിനിമയില്‍ ഏതാണ്ട് ഒരേ കാലത്ത് തിളങ്ങിനിന്നവരാണ് കാവ്യാ മാധവനും നവ്യയും ഭാവനയും. അക്കാലത്ത് മൂവരും തമ്മിലുണ്ടായിരുന്ന മത്സരങ്ങളെക്കുറിച്ചാണ്, ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നവ്യ തുറന്ന് പറഞ്ഞിരിക്കുന്നത്.
അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല കലാകാരികളാണ്.
എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുള്ളവര്‍ തന്നെയാണെന്നും നവ്യ പറഞ്ഞു. കാലം ആവശ്യപ്പെടുന്നതുപോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബര്‍ ഉണ്ടെങ്കില്‍ ഏതുകാലത്തും അഭിനയിക്കാന്‍ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിച്ചവരാണല്ലോ. നവ്യ പറയുന്നു.