നന്ദനം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനം കീഴടക്കിയ നടിയാണ് നവ്യ നായര്‍. ഒരു സമയത്ത് എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി വിരാജിച്ച നടി വിവാഹശേഷം അഭിനയത്തോടു താല്‍ക്കാലികമായി വിട പറയുകയായിരുന്നു.
തെന്നിന്ത്യയില്‍ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു താരം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ വളരെ സജീവമായി താരം അഭിനയിച്ചു.
എന്നാല്‍ നവ്യയുടെ ചില തെറ്റായ തീരുമാനങ്ങള്‍ വളമായതാവട്ടെ ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടി നയന്‍താരയ്ക്കും.
നയന്‍താര ആദ്യം ചെയ്ത രണ്ടു ചിത്രങ്ങളും വിജയമായിരുന്നു. താരത്തിന്റെ കരിയറിന്റെ വളര്‍ച്ചയ്ക്കും അത് നിര്‍ണായകമായി. നടിയുടെ ആദ്യ തമിഴ് ചിത്രമാണ് ശരത് കുമാര്‍ നായകനായ അയ്യാ.
ശരത്കുമാര് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും ഹിറ്റാണ്. പ്രത്യേകിച്ചും ഒരു വാര്‍ത്തൈ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു അക്കാലത്ത്. പാട്ടും കഥകളും നന്നായതു പോലെ തന്നെ അഭിനേതാക്കളും ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ ഈ ചിത്രത്തിനു വേണ്ടി ആദ്യം അവസരം വന്നത് നവ്യ നായര്യ്ക്കായിരുന്നു എന്ന താരം പിന്നീട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അക്കാലത്ത് താന്‍ കൂടുതല്‍ മലയാള സിനിമകളായിരുന്നു ചെയ്തിരുന്നതെന്നും അതിനാല്‍ ആ ഓഫര്‍ വേണ്ടെന്ന് പറയുകയായിരുന്നുവെന്നും ആണ് താരം പറഞ്ഞത്.
അതോടെ ആ അവസരം നയന്‍താരയെ തേടിയെത്തുകയായിരുന്നു എന്നും രജനീകാന്ത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അതും നിരസിക്കുകയായിരുന്നുവെന്നും താരം പറയുന്നു.
പക്ഷെ തനിക്ക് തമിഴ് ഭാഷ ഭയങ്കര ഇഷ്ടമാണെന്നും തമിഴ് എഴുതാനും വായിക്കാനും പഠിച്ചുവെന്നും നവ്യ പറയുന്നു. നവ്യ ഒഴിവാക്കിയ ആ രണ്ടു വേഷങ്ങളായിരുന്നു നയന്‍താരയുടെ കരിയറില്‍ ചവിട്ടുപടിയായത്.
ഒരു പക്ഷെ നവ്യനായര്‍ ആ രണ്ടു വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ നടിയുടെ കരിയര്‍ തന്നെ ആകെ മാറിപ്പോയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.