നടന്‍ ശ്രീനിവാസനും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെ ഈ താരകുടുംബത്തിന്റെ ഒരു പഴയ വീഡിയോ വൈറലായിരുന്നു.
വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് ഏവരെയും ഞെട്ടിച്ചു കളഞ്ഞത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ആ വീഡിയോയില്‍ അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് പ്രേമമാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു.
ഈ പഴയ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നവ്യ നായര്‍ പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.”സ്റ്റാര്‍” എന്ന സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നവ്യ മറുപടി നല്‍കിയത്.
ധ്യാനിന്റെ വീഡിയോ കണ്ടിരുന്നോ എന്നും എന്താണ് അഭിപ്രായം എന്നും ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ”സന്തോഷം,” എന്ന് ഒറ്റവാക്കില്‍ ഒരു മറുപടിയാണ് നവ്യ ആദ്യം പറഞ്ഞത്. പിന്നീട് മറുപടിയുടെ ബാക്കിയും നവ്യ പറഞ്ഞു.
”ആ വീഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ വാട്‌സ്ആപ്പില്‍ രണ്ട് മൂന്ന് ദിവസമായി ഫുള്‍ അതായിരുന്നു. ധ്യാന്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാവും ‘അയ്യോ അങ്ങനെ പറയണ്ടായിരുന്നു’ എന്ന്,” എന്നാണ് നവ്യ പറഞ്ഞത്.
തങ്ങള്‍ക്കിഷ്ടപ്പെട്ട നായികമാരെ കുറിച്ച് തുറന്നു പറയുന്ന ധ്യാനിന്റെ സംസാരം ചിരിയുണര്‍ത്തുന്നതായിരുന്നു. നടി നവ്യ നായരെ തനിക്കിഷ്ടമായിരുന്നു എന്നും എന്നാല്‍ വെള്ളിത്തിരയില്‍ പൃഥ്വിരാജിനൊപ്പമുള്ള ഇഴുകിച്ചേര്‍ന്നുള്ള അഭിനയം കണ്ടതോടെ ഇഷ്ടം പോയി എന്നുമാണ് കുഞ്ഞ് ധ്യാന്‍ വീഡിയോയില്‍ പറഞ്ഞത്.
”നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോ?” എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് ഉണ്ടായിരുന്നു, ഇപ്പോ ഇല്ല എന്നാണ് ധ്യാന്‍ മറുപടി നല്‍കുന്നത്.
ചേട്ടന് നടി മീര ജാസ്മിനെ വലിയ ഇഷ്ടമായിരുന്നുവെന്നും ഏട്ടത്തിയമ്മയായി മീര ജാസ്മിന്‍ വരുന്നതില്‍ നിനക്കെന്തേലും പ്രശ്‌നമുണ്ടോ? എന്ന് ചേട്ടന്‍ തന്നോട് ചോദിച്ചിരുന്നു എന്നും ധ്യാന്‍ പറയുന്നു.
അനിയന്റെ സംസാരം കേട്ട വിനീത്, ഞാനത് തമാശയായി പറഞ്ഞതായിരുന്നു എന്ന് ഇടയ്ക്ക് കയറി തിരുത്തുന്നതും വീഡിയോയില്‍ കാണാം.
അച്ഛന്റെ പടങ്ങളില്‍ നാടോടിക്കാറ്റ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പട്ടണപ്രവേശം, അക്കരെയൊരു മാരന്‍ തുടങ്ങിയ പഴയകാല ചിത്രങ്ങളാണ് തനിക്ക് ഇഷ്ടമെന്നും അടുത്തകാലത്തെ പടങ്ങളൊന്നും അത്രയിഷ്ടമില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നു. അച്ഛന്റെ അഭിനയം ഇപ്പോള്‍ താഴോട്ട് പോകുന്നു എന്നും ധ്യാന്‍ വീഡിയോയില്‍ പറയുന്നുണ്ട്.