മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായര്‍. ഒരിടവേളയ്ക്കു ശേഷം നടി അഭിനയജീവിതത്തില്‍ സജീവമായിരിക്കുകയാണിപ്പോള്‍
അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യല്‍മീഡിയയിലും നവ്യ സജീവമാണ്.
ഇപ്പോഴിതാ കുട്ടിക്കാലത്തു നടന്ന ഒരു സംഭവത്തെക്കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
കുട്ടിക്കാലത്ത് താന്‍ ഒപ്പിച്ച ഒരു കുസൃതി വലിയ ദുരന്തമായി മാറിയിരിന്നുവെന്നും തന്റെ അനുജന് ജനിച്ചപ്പോള്‍ തനിക്ക് വലിയ സന്തോഷമായിരുന്നുവെന്നും അവന് തന്നെ നന്നായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നവ്യ പറയുന്നു.
ഒരു ദിവസം വീട്ടില്‍ അച്ഛനും അമ്മയുമുണ്ടായിരുന്നില്ല. കണ്ണനെ നോക്കാന്‍ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നതെന്നും അവന് തന്റെ ബുക്കിലെല്ലാം കുത്തിവരച്ചിട്ടുവെന്നും അത് കണ്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും അവനെ തള്ളി താഴേക്കിട്ടുവെന്നും അവന് ചെന്നുവീണത് ചെടിച്ചട്ടിക്കിടയിലേക്കായിരുന്നുവെന്നും നവ്യ പറയുന്നു.
വീഴ്ചയില്‍ ചെടിച്ചട്ടിയില്‍ തലയിടിച്ച് ചോര വരാന്‍ തുടങ്ങി. അവന്റെ ബോധവും പോയി പിന്നീട് അമ്മയും അച്ഛനും വന്നാണ് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അപ്പോഴത്തെ കണ്ണന്റെ അവസ്ഥ കണ്ട് അവന് മരിച്ചുവെന്നായിരുന്നു വീട്ടില്‍ സഹായത്തിന് നില്ക്കുന്ന ചേച്ചി കരുതിയതെന്നും പേടിച്ച് ചേച്ചി ചോറില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചുവെന്നും ഇക്കാര്യമെല്ലാം പുസ്തകത്തില്‍ എഴുതിയപ്പോഴാണ് വീട്ടുകാരെല്ലാം അറിഞ്ഞതെന്നും താരം പറയുന്നു.