ഒരു ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ലീഗലി കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്ന സമയമായിരുന്നു അത്. അന്ന് ഗുരുവായൂരില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സുണ്ടായിരുന്നു.
മേക്കപ്പിട്ടിരുന്ന സമയത്തെല്ലാം നല്ല വിഷമമായിരുന്നു. പെര്‍ഫോം ചെയ്യാന്‍ കേറിയപ്പോള്‍ എന്തോ ഒരു എനര്‍ജി എന്നില്‍ പ്രവേശിക്കുന്നതായി തോന്നിയിരുന്നു.
ആ പെര്‍ഫോമന്‍സിന് മുന്‍പെങ്ങും കിട്ടാത്ത കൈയടിയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. അന്ന് മനസ് വിഷമിപ്പിച്ച പ്രശ്നം പിന്നീടൊരിക്കലും ഉണ്ടായിട്ടുമില്ല.
കലാകാരന്മാരുടെ മനസ് വിഷമിക്കുന്നതിനെക്കുറിച്ചൊന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ടതില്ല. മുന്‍പൊരിക്കല്‍ അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ആശുപത്രിയില്‍ പോയിരുന്നു.
വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലര്‍ സെല്‍ഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. –നവ്യ നായർ