അമ്മക്കിളിക്കൂട് സെറ്റില്‍ വെച്ചാണ് കെപിഎസി ലളിതാന്റിയെ ആദ്യമായി കാണുന്നത്. വെള്ളിത്തിരയും നന്ദനവും ചെയ്ത ശേഷമാണ് അമ്മക്കിളിക്കൂട് ചെയ്യുന്നത്.
അപ്പോള്‍ പൊന്നമ്മാന്റിയും സുകുമാരിയമ്മയുമായി ഞാന്‍ നല്ല കമ്പനിയിലാണ്. സെറ്റില്‍ ഇവരെ കണ്ടപ്പോഴേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.
അപ്പോള്‍ അവിടെ അരികിലായി ലളിതാന്റിയും ഇരിപ്പുണ്ട്. ആദ്യമായി കാണുകയാണ്. എന്നെ ആദ്യ കാഴ്ചയില്‍ തന്നെ കരയിച്ചിട്ടുണ്ട്.
കണ്ടപ്പോഴേ എന്നോട് ഇന്ന് കുളിച്ചില്ലേ എന്ന് ചോദിച്ചു. പക്ഷേ ഞാന്‍ കുളിച്ചിരുന്നു. ഇല്ല, നീ കുളിച്ചിട്ടില്ല, കള്ളം പറയുകയാണെന്ന് പറഞ്ഞു.
ആദ്യമായി കണ്ടപ്പോള്‍ റാഗ് ചെയ്യുന്നത് പോലെ ചുമ്മാ തമാശയ്ക്ക് ചെയ്തതാണ്. ഒടുവില്‍ ഞാന്‍ കരഞ്ഞു പോയി.
അപ്പോള്‍ അയ്യോ ഇത്രയേ ഉള്ളോ നീ എന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ലളിതാന്റി. അന്ന് മുതല്‍ ഞങ്ങള്‍ നല്ല കൂട്ടുകാരായി. -നവ്യ നായർ