കായംകുളം: മലയാള സിനിമ ലോകത്തിന് തീരാ വേദന തീര്‍ത്താണ് മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മ വിടവാങ്ങുന്നത്. താരത്തിന്റെ മക്കളായി അഭിനയിക്കാത്തവർ മലയാള സിനിമയിൽ ചുരുക്കമാണ്. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയോടൊത്തുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം നവ്യാ നായർ. സോഷ്യല്‍ മീഡിയയിലൂടെയാണ് നവ്യയുടെ പ്രതികരണം.
അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ താൻ ഇല്ലന്ന് നവ്യ പറഞ്ഞു. കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ എന്നും താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ ..
അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ.
എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ.
സ്നേഹം മാത്രം തന്ന പൊന്നുസേ. കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!