മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇഷ്ടം, നന്ദനം, കല്യാണരാമൻ എന്നീ ചിത്രങ്ങൾ മാത്രം മതി നവ്യയെ ഓർത്തിരിക്കാൻ.
2002ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നവ്യ നേടി.
മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പമെല്ലാം അഭിനയിച്ച നവ്യ, തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
മലയാളത്തിൽ സിനിമകൾ അധികം ചെയ്യാതെ കുറച്ച ു നാൾ ഇടവേള എടുത്തുവെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായും അതിഥിയായും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ വർഷം പുറത്തിറങ്ങിയ ഒരുത്തീ എന്ന വി.കെ. പ്രകാശ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നവ്യ നടത്തിയത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രം തന്നെയായിരുന്നു നവ്യ. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ഒരുത്തീ.
ഇപ്പോഴിതാ നവ്യയുടെ ഏറ്റവും പുതിയ ഒരു പ്രഭാഷണമാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറുന്നത്.
പത്തനാപുരത്ത് ഗാന്ധിഭവനിൽ താരം നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചടങ്ങിൽ നവ്യാനായരുടെ പ്രസംഗം ഏറെ കൈയടിയും നേടുകയുണ്ടായി.
ഇന്നത്തെ കാലത്ത് കുട്ടികൾക്ക് കിട്ടുന്ന പ്രിവിലേജിനെക്കുറിച്ചായിരുന്നു താരം വേദിയിൽ സംസാരിച്ചത്.
ഒരു ഇലക്ട്രോണിക്സ് ഷോപ്പിൽ പോയപ്പോൾ മകൻ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാണിച്ച് അത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു,
എന്തിനാണെന്ന് ചോദിച്ചപ്പോൾ അതുണ്ടെങ്കിൽ തനിക്ക് ഒരുപാട് ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നായിരുന്നു മറുപടി നൽകിയത്.
ഇന്നത്തെക്കാലത്ത് കുട്ടികൾക്ക് പൈസയുടെ വിലയെക്കുറിച്ച് യാതൊരുവിധ അറിവുമില്ല. കിട്ടുന്ന അവസരങ്ങളെക്കുറിച്ച് യാതൊരു വിധ ബോധവുമില്ല.
എന്നാൽ ഞാൻ മകനോട് നിനക്ക് കൈയിലുള്ള കളിച്ചു കഴിഞ്ഞഗെയിമുകൾ ഡിലീറ്റ് ചെയ്ത ശേഷം പുതിയവ ഡൗൺലോഡ് ചെയ്യാൻ പാടില്ലേഎന്ന് ചോദിച്ചു.
സാധിക്കും എന്നു മകൻ മറുപടി നൽകി. ചിന്തിക്കാനുള്ള ഒരു അവസരം നമ്മുടെ മക്കൾക്ക് കിട്ടുന്നില്ല. കാരണം ഒരുപാട് അവസരങ്ങൾ ആണ് അവർക്ക് മുന്നിൽ ഇപ്പോഴുള്ളത്,
പലപ്പോഴും ഇത്തരത്തിലുള്ള ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ഞാൻ മകനോട് പറയാറുണ്ട്.
സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഇപ്പോൾ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും പൂർണമായ ബോധത്തോടുകൂടി മാത്രമേ വളരാൻ പാടുള്ളൂ എന്ന് മകന് ഉപദേശവും നൽകാറുണ്ട്. നവ്യ പ്രസംഗത്തിനിടെ പറഞ്ഞു.