ഞാന്‍ കുട്ടിക്കാലത്ത് എറ്റവും ആവര്‍ത്തിച്ചു കണ്ടിട്ടുളള സിനിമകളാണ് ആകാശദൂതും ഒരു വടക്കന്‍ വീരഗാഥയും.
കുട്ടിക്കാലം മുതല്‍ക്കെ ഞാനൊരു മമ്മൂട്ടി ഫാനാണ്. വടക്കന്‍ വീരഗാഥയിലെ ചന്തു കുതിരപ്പുറത്ത് വരുന്നതെല്ലാം ഞാന്‍ എത്രയോ തവണ വീട്ടില്‍ അനുകരിച്ചു കാണിച്ചിരിക്കുന്നു.
എന്റെ അമ്മാവനായ കെ. മധു സംവിധാനം ചെയ്ത സേതുരാമയ്യര്‍ എന്ന സിനിമയില്‍ എനിക്ക് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനും സാധിച്ചു.
ആ ലൊക്കേഷനില്‍ വച്ച് മമ്മൂക്കയോടുളള ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവച്ചിരുന്നു. -നവ്യ നായര്‍