ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ വച്ചാണ് ഞങ്ങളുടെ കണ്ണുകള്‍ ആദ്യമായി ഉടക്കുന്നത് ! ഒരുമിച്ച് ജീവിക്കണം കുഞ്ഞുങ്ങള്‍ വേണം;പൂജ ബത്രയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് നവാബ്

ചന്ദ്രലേഖ,മേഘം,ദൈവത്തിന്റെ മകന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പൂജ ബത്ര. അതേ സമയം കീര്‍ത്തി ചക്ര എന്ന സിനിമയില്‍ വില്ലനായെത്തിയ നവാബും മലയാളികള്‍ക്ക് പരിചിതനാണ്. ഇരുവരും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ആദ്യ കാഴ്ചയില്‍ത്തന്നെ പൂജയോട് പ്രണയം തോന്നിയെന്ന് നവാബ് നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോള്‍ പൂജയുമായുള്ള പ്രണയകഥ തുറന്നുപറയുകയാണ് നവാബ്. ‘എനിക്ക് പൂജയെ ഇരുപത് വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ജല്‍സിലെ വിമാനത്താവളത്തില്‍ വെച്ച് ഞാന്‍ പൂജയെ കണ്ടു, പരിചയം പുതുക്കി. ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാന്‍ തുടങ്ങി.’

‘എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാന്‍ അവളോട് പറഞ്ഞു, നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ എന്ന്.’

‘അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. എല്ലാം യാദൃശ്ചികം’ -നവാബ് പറഞ്ഞു. ഇരുവരും വിവാഹ വാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായി തന്നെ താരവിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

അടുത്തിടെ ബോളിവുഡിലെ ഗോസിപ്പ് ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്നത് നടി പൂജ ബത്രയും നവാബ് ഷാ യും തമ്മിലുള്ള പ്രണയമായിരുന്നു. ഇരുവരും തമ്മില്‍ ഡേറ്റിംഗില്‍ ആണെന്ന് നേരത്തെ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. പിന്നാലെ പൂജ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തില്‍ നവാബിനെ കണ്ടതോടെ സംശയം മാറി. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹത്തിന് ഒരുങ്ങുകയാണെന്നും സൂചന കിട്ടി. പിന്നാലെ മാധ്യമങ്ങളെല്ലാം താരവിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചു. പ്രണയ സാഫല്യത്തിനൊടുവില്‍ വിവാഹത്തിലൂടെ പൂജയും നവാബും ഒന്നിക്കുകയും ചെയ്തു

Related posts