നവ്യ നായർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. യഥാർഥത്തിൽത്തന്നെ കിളി പോയി എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ശരീരം കാത്തുസൂക്ഷിക്കാൻ സ്ഥിരമായി ജിമ്മിൽ പോകാറുള്ള ആളാണ് നവ്യ. ജിമ്മിൽ കുറേക്കാലത്തിനുശേഷം ക്രോസ് ഫിറ്റ് പരീക്ഷിക്കുന്ന വീഡിയോ ആണ് നവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഈ വയസുകാലത്ത് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്നൊക്കെയുള്ള കമന്റുകളുമുണ്ട്. അതേസമയം നവ്യയെ അഭിനന്ദിച്ചുകൊണ്ടും നിരവധി കമന്റുകളുണ്ട്.
നൃത്തമാണ് തന്റെ പാഷനെന്ന് പറയുന്ന നവ്യ ക്രോസ്ഫിറ്റ് ചെയ്തിട്ട് വളരെക്കാലമായെന്നും ഇപ്പോൾ ശക്തിയൊക്കെ പോയെന്നും വീഡിയോയ്ക്കൊപ്പം അടിക്കുറിപ്പ് ഇട്ടിട്ടുണ്ട്.