ലോകസിനിമയിൽ ആദ്യമായി ഒരു സിനിമയിൽ നായകൻ നാൽപ്പതിൽപരം വേഷങ്ങളിൽ എത്തുന്നു. രണ്ടരപതിറ്റാണ്ടിലേറെയായി ചിത്ര- ശിൽപ്പ കലാരംഗത്തും, സിനിമാരംഗത്തുമായി പ്രവർത്തിക്കുന്ന പി.ആർ. ഉണ്ണി കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആരാണ് ഞാൻ എന്ന ചിത്രത്തിലാണ് നായകൻ നാൽപ്പതിൽപരം വ്യത്യസ്തമായ വേഷങ്ങളിലെത്തുന്നത്. കൊട്ടാരക്കരക്കാരനായ ഡോ. ജോണ്സണ് ജോർജാണ് ഇത്രയും കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നൽകിയത്. ലോട്ടസ് ക്രിയേഷൻസിന്റെ ബാനറിൽ ഡോ. ജോണ്സണ് ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മലയാറ്റൂർ, കോടനാട്, ശ്രീമൂലനഗരം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്ന കുരങ്ങ് മുതൽ, മനുഷ്യനിലേക്കും, മനുഷ്യന്റെ വികാസരൂപങ്ങളുടെ വ്യക്തിത്വങ്ങളായ ബുദ്ധനും, കൃഷ്ണനും, ക്രിസ്തുവും, ഗലീലിയോ മുതൽ ലിയനാർഡേ ഡാവിഞ്ചിയും, ചാർളിചാപ്ലിനും, ചെ ഗുവേര യും, ഗാ ന്ധിയും, വിവേകാനന്ദനും, മദർതെരേസയും, മൊണാലിസയും, അബ്ദുൾകലാമുമൊക്കെ, മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ ഡോ. ജോണ്സണ് ജോർജ് ശ്രമിച്ചിട്ടുണ്ട്. ഈ പുതുമുഖ നടനെ, വ്യത്യസ്തങ്ങളായ ഇത്രയും കഥാപാത്രങ്ങളായി ഒരുക്കിയത് പ്രശസ്ത മേക്കപ്പ്മാനായ റോയി പെല്ലിശേരിയാണ്. കൊട്ടാരക്കര ലോട്ടസ് ഹാർട്ട് ഹോസ്പിറ്റൽ സ്ഥാപകനും, പ്രമുഖ കാർഡിയോളജിസ്റ്റുമായ ഡോ. ജോണ്സണ് തന്റെ ജീവിത നിയോഗമാണ് ഈ സിനിമ എന്ന് വിശ്വസിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം, കലാസംവിധാനം, സംവിധാനം – പി.ആർ. ഉണ്ണികൃഷ്ണൻ. കാമറ – കപിൽ റോയ്, ഗാനങ്ങൾ – വി.കെ. ഷാജി, സംഗീതം- വിനോദ് വേണു, ആലാപനം – ബിജു നാരായണൻ, വസ്ത്രാലങ്കാരം – മീരാ റോയ്, പ്രൊഡക്ഷൻ കണ്ട്രോളർ – സാബു പറവൂർ, എഡിറ്റർ – കപിൽ ഗോപാലകൃഷ്ണൻ, ഡിസൈനർ – വിപിൻ പണിക്കർ, സ്റ്റിൽ – ഷമീർ ശ്രീമൂലനഗരം, പോസ്റ്റർ ഡിസൈനർ – വ്യാസൻ. ഡോ. ജോണ്സണ് ജോർജ്, മുഹമ്മദ് നിലന്പൂർ, രാജീവ് ജി, ശോഭൻ ദേവ്, അഡ്വ. സലാവുദിൻ, പ്രീതി വിജയൻ, സൂര്യ പ്രമോദ്, കുമാരി ആദിമ എന്നിവർ അഭിനയിക്കുന്നു.
-അയ്മനം സാജൻ