തലമൂത്ത നടന്മാരുടെ നായികയായി അഭിനയിക്കാന്‍ താനില്ലെന്ന് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. സൂപ്പര്‍ താരങ്ങളാണെങ്കിലും മെഗാ താരങ്ങളാണെങ്കിലും നയന്‍സിന് താത്പര്യമില്ലെന്നാണ് അറിയുന്നത്. സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം താരം നിഷേധിച്ചതോടെ ഇക്കാര്യത്തിന് സ്ഥിരീകരണവുമായി.
സൂപ്പര്‍ നായകന്മാരില്ലെങ്കിലും ഏറ്റെടുക്കുന്ന ചിത്രങ്ങളൊക്കെ വിജയിപ്പിക്കുമെന്ന് തെളിയിച്ചയാളാണ് നയന്‍താര.
കൈ നിറയെ ചിത്രങ്ങളുമായ് സിനിമ മേഖലയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് നയന്‍സ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. നയന്‍താരയുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ പുതു തലമുറ നടന്മാരാണ് നായകന്മാരായെത്തിയത്. ഷൂട്ടിങ്ങ് നടക്കുന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്. ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനില്ലെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഭിനയ സാധ്യതയുള്ളതും സ്ത്രീ കേന്ദ്രീകൃതവുമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് നയന്‍താരയ്ക്ക് താത്പര്യം.